ദുബായ്: മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറത്തിറക്കി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പുതിയ ഉത്തരവ് അനുസരിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും. മന്ത്രിസഭയുടെ ഏകോപനത്തോടെ ഇവ അന്വേഷണത്തിന് റഫർ ചെയ്യപ്പെടും.
പബ്ലിക് പ്രോസിക്യൂട്ടർക്ക് ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥനെ യാത്രയിൽ നിന്ന് വിലക്കാമെന്നും ആവശ്യമെങ്കിൽ ഫണ്ട് മരവിപ്പിക്കാമെന്നും ഭരണപരമായ, സാമ്പത്തിക ലംഘനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. യുഎഇ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ്. ഗവൺമെന്റിന്റെ സുതാര്യതയ്ക്കും സമഗ്രതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.
Post Your Comments