ദുബായ്: യമനിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം സംഭാവന ചെയ്ത് യുഎഇ ആസ്ഥാനമായുള്ള ഹെൽത്ത് കെയർ ഗ്രൂപ്പ്. 1500 കുടുംബങ്ങൾക്കായി 75 ടൺ ഭക്ഷണമാണ് ഹെൽത്ത് കെയർ ഗ്രൂപ്പ് സംഭാവന ചെയ്തത്.
Read Also: കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല: മരിക്കും മുൻപ് സഹോദരന് യുവതി അയച്ച ഓഡിയോ
അരി, ഗോതമ്പ് മാവ്, പഞ്ചസാര, പാചക എണ്ണ, ബീൻസ്, പാൽപ്പൊടി, പയർവർഗ്ഗങ്ങൾ, മറ്റ് അവശ്യ ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയാണ് സംഭാവന ചെയ്ത കിറ്റുകളിലുള്ളത്. 50 കിലോ വീതമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറാണ് കിറ്റ് സംഭാവന നൽകിയത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മേധാവി ജലീലാണ് സഹായ വിതരണത്തിന് നേതൃത്വം നൽകിയത്.
സിയൂൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹദ്രാമൗട്ട് മേഖലയിലുള്ളവർക്കാണ് സഹായം നൽകിയത്. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയും വെള്ളപ്പൊക്കവും മൂലം യമനിൽ നിരവധി പേർ ദുരിതം അനുഭവിക്കുകയാണ്. ഇവർക്കാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സഹായം നൽകിയത്.
Post Your Comments