Latest NewsNewsInternationalBahrainGulf

ബഹ്‌റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് വി മുരളീധരൻ ബഹ്‌റൈനിലെത്തിയത്. റിഫ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ വി മുരളീധരൻ ബഹ്‌റൈൻ കിരീടാവകാശിയെ അറിയിച്ചു.

Read Also: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: പുതിയ കമ്പനി രൂപീകരിക്കും

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടിക്കാഴ്ച്ചയിൽ ബഹ്‌റൈൻ കിരീടാവകാശി ഉയർത്തിക്കാട്ടി. സാമ്പത്തിക സഹകരണവും നിക്ഷേപരംഗത്തുമുൾപ്പെടെയുള്ള സഹകരണത്തെ കുറിച്ച് ഇരുവരും സംസാരിച്ചു. കോവിഡ് വൈറസ് മഹാമാരിയുടെ കാലത്തുൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് ബഹ്‌റൈൻ ഭരണകൂടം നൽകുന്ന കരുതലിന് വി. മുരളീധരൻ നന്ദി അറിയിച്ചു.

സഹകരണത്തിന്റെ കൂടുതൽ അവസരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി. കഴിഞ്ഞ ദിവസമാണ് വി മുരളീധരൻ ബഹ്‌റൈനിലെത്തിയത്. അണ്ടർസെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂറാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളുകളുടെ പ്രതിനിധികളുമായും മുരളീധരൻ ചർച്ച നടത്തിയിരുന്നു.

Read Also: കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 പുതിയ കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button