Latest NewsIndia

ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: പുതിയ കമ്പനി രൂപീകരിക്കും

ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണ്‍സിന് 83.67 ശതമാനം ഓഹരി പങ്കാളിത്തമാൻ ഉള്ളത്

മുംബൈ: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കാനൊരുങ്ങുന്നു. എയര്‍ ഇന്ത്യയ്ക്കായി ബിഡ് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ലഭ്യമായ വിവരം.

ടാറ്റ ഗ്രൂപ്പിന്റെ കീഴിലുളള എയര്‍ ഏഷ്യയെ പുതിയതായി രൂപീകരിക്കുന്ന മാതൃകമ്പനിയുടെ കീഴിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണ്‍സിന് 83.67 ശതമാനം ഓഹരി പങ്കാളിത്തമാൻ ഉള്ളത്.

വ്യാജ സോഷ്യൽ മീഡിയാ പേജ്: മുന്നറിയിപ്പ് നൽകി മഹ്‌സൂസ്

ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനക്കമ്പനിയെ പുതിയ ഉടമയ്ക്ക് കൈമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരിയുളള വിസ്താരയെക്കൂടി പുതിയ കമ്പനിയുടെ കീഴിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button