MalappuramKeralaNattuvarthaLatest NewsNews

മരണവിവരം ഭാര്യയെയും മക്കളെയും അറിയിച്ചില്ല: ദുരൂഹതയെ തുടർന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

അസീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യയും മക്കളും നൽകിയ പരാതിയെത്തുടര്‍ന്നാണ് നടപടി

മലപ്പുറം: ചേളാരിയില്‍ ഒരു മാസം മുമ്പ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. താഴെ ചേളാരി ചോലയ്ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് ഖബറിന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അസീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യയും മക്കളും നൽകിയ പരാതിയെത്തുടര്‍ന്നാണ് നടപടി. തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സഹോദരന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു അബ്ദുള്‍ അസീസ് മരിച്ചത്. മരണവിവരം ഭാര്യയെയും മക്കളെയും അറിയിക്കാതെ സഹോദരന്റെ മഹല്ലിലെ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയായിരുന്നു. ഇതോടൊപ്പം അസീസിന്റെ പേരിലുള്ള രണ്ടുകോടി രൂപയുടെ സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

എക്‌സ്‌പോ 2020: ദുബായിയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷൻ സെപ്തംബർ 1 ന് തുറക്കും

സബ്കലക്ടറുടെയും ആര്‍ഡിഓയുടെയും സാന്നിധ്യത്തിലാണ് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. അസീസിന്റെ മരണം കൊലപാതകമാണെന്നും സഹോദരനും മകനുമാണ് പ്രതികളെന്നും അസീസിന്റെ ഭാര്യയും മക്കളും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button