Latest NewsIndiaNews

‘കർഷകര്‍ക്ക് സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാമായിരുന്നു’: ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണെന്ന് കേന്ദ്ര മന്ത്രി

ഖട്ടാർ സർക്കാരിൻ്റെ കർഷകവിരുദ്ധ നയം തുറന്നു കാട്ടുന്ന പ്രസ്താവനയാണ് അതെന്ന് അമരീന്ദർ സിം​ഗ് അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: കർണാൽ ലാത്തിച്ചാർജ്ജിൽ പ്രതികരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണെന്നും അതിന് കർശന നടപടി അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. കർഷക സമരം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

‘കർഷകര്‍ക്ക് സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ അവരെ ആരും തടയില്ലായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് അവര്‍ ആദ്യമേ ഉറപ്പ് തന്നിരുന്നു. എന്നാല്‍ അവര്‍ റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പൊലീസ് ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്’- എന്നായിരുന്നു ഖട്ടാറിന്റെ പ്രസ്താവന.

Read Also: മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ കുരുക്കിയത് ‘ബസ് ടിക്കറ്റ്’, വ്യക്തമാക്കി പോലീസ്

അതേസമയം കർഷക സമരത്തെക്കുറിച്ചുള്ള ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രം​ഗത്തെത്തി. ഖട്ടാർ സർക്കാരിൻ്റെ കർഷകവിരുദ്ധ നയം തുറന്നു കാട്ടുന്ന പ്രസ്താവനയാണ് അതെന്ന് അമരീന്ദർ സിം​ഗ് അഭിപ്രായപ്പെട്ടു. കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി, കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചതിനാല്‍ പൊലീസ് ചെറുത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button