Latest NewsIndiaNews

മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ കുരുക്കിയത് ‘ബസ് ടിക്കറ്റ്’, വ്യക്തമാക്കി പോലീസ്

കുറ്റകൃത്യം നടന്നത്തിന്റെ പിറ്റേന്ന് പുലർച്ചെ തന്നെ പോലീസ് പ്രദേശം അരിച്ചുപെറുക്കി

ബെംഗളൂരു: മൈസൂരുവിൽ കോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പോലീസ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത് ഒരു ബസ് ടിക്കറ്റ്. പ്രതികൾ പെൺകുട്ടിയെ ആക്രമിച്ച ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റിൽ നിന്ന് തുടങ്ങിയ അന്വേഷണമാണ് കുറ്റവാളിലേക്ക് എത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഈ മാസം 24നു വൈകിട്ടാണ് സുഹൃത്തിനൊപ്പം ചാമുണ്ഡി ഹിൽസിലെത്തിയ പെൺകുട്ടിയെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തത്. കുറ്റകൃത്യം നടന്നത്തിന്റെ പിറ്റേന്ന് പുലർച്ചെ തന്നെ പോലീസ് പ്രദേശം അരിച്ചുപെറുക്കി. തമിഴ്നാട്ടിലെ താൽവാഡിയിൽനിന്നു കർണാടകയിലെ ചമരജാനഗറിലേക്കെടുത്ത ഒരു ടിക്കറ്റും ഒഴിഞ്ഞ മദ്യക്കുപ്പികളും മാത്രമാണ് സംഭവ സ്ഥലത്തുനിന്ന് പോലീസിന് കണ്ടെടുക്കാനായത്.

പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ അഭിമാനം, ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം: എ.വി ഗോപിനാഥ്

ബസ് ടിക്കറ്റിൽനിന്ന് സ്ഥലത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ചമരജാനഗർ– തൽവാഡി റൂട്ടിലെ ടവറും കുറ്റകൃത്യം നടന്ന സ്ഥലത്തിനു സമീപമുള്ള മൊബൈൽ ടവറും ലൊക്കേഷനായി ഉണ്ടായിരുന്നത് ഒരേയൊരു നമ്പർ മാത്രമായിരുന്നു. കുറ്റവാളികളെ തിരിച്ചറിയാൻ ഇത് സഹായകമായെന്നും പോലീസ് പറയുന്നു.

അതേസമയം പ്രതികളെ ശാസ്ത്രീയവും, സാങ്കേതികവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ഐജി പ്രദീപ് സൂദ് വ്യക്തമാക്കി. എന്നാൽ തെളിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button