ദുബായ്: യുഎഇയിൽ കോവിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമായാണ് കുറച്ചത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് നിരക്ക് പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ മെഡിക്കൽ ലാബുകളിലും ഇനി ഈ നിരക്കായിരിക്കും.
24 മണിക്കൂറിനുള്ളിൽ പരിശോധാന ഫലങ്ങൾ അപേക്ഷനുമായി പങ്കിടണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകി. ഓഗസ്റ്റ് 31 മുതൽ നിരക്ക് പ്രാബല്യത്തിൽ വരും.
യുഎഇയിൽ ഇന്ന് 993 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1501 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
717,374 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,03,603 പേർ രോഗമുക്തി നേടി. 2039 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 11,737 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 74.4 മില്യണിലധികം പി സി ആർ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.
Post Your Comments