കൊല്ലം: ഓയൂര്‍ വെളിയം മാവിള ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച് നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍. നിരവധി വാഹനങ്ങള്‍ തകരാറിലായതായി പരാതി. പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതിന് പിന്നാലെ പമ്പ് പൊലീസ് അടപ്പിച്ചു.
കഴിഞ്ഞ ദിവസം ഈ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് കൊണ്ട് പോയ നിരവധിവാഹനങ്ങള്‍ യാത്രക്കിടയില്‍ നിന്നുപോയിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ വര്‍ക് ഷോപ്പുകളിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെട്രോള്‍ ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കില്‍ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല. വൈകിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനും ഈ പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോള്‍ അടിച്ചിരുന്ന. എന്നാല്‍ ഒരു കിലോമീറ്റര്‍ പിന്നിടുന്നതിനു മുന്നേ വാഹനം നിന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിനെക്കാള്‍ കൂടുതല്‍ വെള്ളമാണ് പമ്പില്‍ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്.അദ്ദേഹം പൂയപ്പള്ളി സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി പമ്പ് അടപ്പിക്കുകയും ചെയ്തു.
Read Also: പരിശോധനകൾ കുറഞ്ഞു: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
ഈ പമ്പിലെ ടാങ്കില്‍ എങ്ങനെ വെള്ളമെത്തി, എന്തുകൊണ്ട് വണ്ടികള്‍ കട്ടപ്പുറത്തായി എന്നതിനെ പറ്റി ശാസ്ത്രീയമായ പരിശോധന ഫലം വരേണ്ടതുണ്ട്. എന്നാല്‍ ഒരു കാരണമായി പറയപ്പെടുന്നത് 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതാണ്. എഥനോള്‍ അടങ്ങിയ പെട്രോളില്‍ വെള്ളം കലരുന്നത് വാഹനങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ ഉണ്ടാകാന്‍ കാരണമായേക്കും
Post Your Comments