
പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പ് ഓഫീസ് കുത്തിത്തുറന്ന് 32,000 രൂപ മോഷ്ടിച്ച ആൾ അറസ്റ്റിൽ. കോതമംഗലം തേലക്കാട് വീട്ടിൽ ഷാജഹാൻ (47) ആണ് അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 25-ന് ആണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ചൂരക്കാവിലെ കണ്ണിയൻസ് പെട്രോൾ പമ്പ് ഓഫീസിൽ നിന്നാണ് മോഷണം പോയത്. പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി പിടിയിലായത്.
പാണ്ടിക്കാട് സി.ഐ കെ. മുഹമ്മദ് റഫീഖ്, എസ്.ഐ മോഹൻദാസ്, എസ്.സി.പി.ഒമാരായ ഹാരിസ്, ഷൈജു, സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments