മസ്‌കത്ത്: ഒമാനിൽ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തി. ഒമാൻ എയർപോർട്ട് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് എയർപോർട്ട് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിലേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ എല്ലാ മുൻകരുതൽ മാർഗ നിർദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തരാസുദ് പ്ലസ് ആപ്പിൽ ക്യൂ.ആർ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ്, പി.സി.ആർ പരിശോധനാ ഫലം എന്നിവ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്നും ഒമാൻ എയർപോർട്ട് അധികൃതർ പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
Read Also: വിഴിഞ്ഞത്ത് കോടികളുടെ മയക്കുമരുന്നും എകെ 47 തോക്കുകളും പിടിച്ചെടുത്ത സംഭവത്തിന് എല്‍ടിടിഇ ബന്ധം
Post Your Comments