Latest NewsKeralaNews

പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ അഭിമാനം, ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം: എ.വി ഗോപിനാഥ്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് എ.വി.​ഗോപിനാഥ്. പിണറായി വിജയന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനം ആണെന്നും ചങ്കുറപ്പുള്ള പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ അത് അഭിമാനമാണെന്നും ഗോപിനാഥ് വ്യക്തമാക്കി. കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച ശേഷം പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം. കേരളത്തിലെ ലക്ഷോപലക്ഷം ആളുകൾ അനുകൂലിച്ച് വീണ്ടും അധികാരത്തിലെത്തിച്ച ആളാണ് പിണറായിയെന്നും ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിൽ രാജാവായി വാഴുന്നോ അതോ പിണറായിയുടെ വേലക്കാരനായി കഴിയുമോ എന്ന അനിൽ അക്കരയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Also Read:എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണം: ആവശ്യവുമായി ചൈന

‘അനിൽ അക്കരയ്ക്ക് മാനസിക രോഗമാണെന്നും താൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം. രളത്തിലെ സമുന്നതനായൊരു രാഷ്ട്രീയ നേതാവ്, ചങ്കുറപ്പുള്ള തന്റേടമുള്ള കേരളത്തിലൊരു മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാൻ കോൺഗ്രസുകാരനായൊരു ഗോപിനാഥ് പോകേണ്ടി വരുമെന്ന് പറഞ്ഞാൽ അതിലേറ്റവും അഭിമാനിക്കുന്നു. നക്കേണ്ടി വന്നാൽ നക്കും’, ഗോപിനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button