CricketLatest NewsNewsSports

‘പരിചയസമ്പന്നരായ താരങ്ങൾ ടീമിനെ മുന്നിൽ നിന്നു നയിച്ചില്ലെങ്കിൽ അതു ഇന്ത്യയെ കുഴപ്പത്തിലാകും’: ഇൻസമാം

ദുബായ്: ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 76 റൺസിനും പരാജയപ്പെട്ടതിൽ വിലയിരുത്തലുമായി മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. സമീപകാലത്ത് പലപ്പോഴും യുവതാരങ്ങലാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതെന്നും പക്ഷേ എല്ലായ്പ്പോഴും ഇത് പ്രതീക്ഷിക്കരുതെന്നും ഇൻസമാം പറഞ്ഞു.

‘ഇന്ത്യൻ ടീമിലെ ബാറ്റിംഗ് നിരയുടെ കാര്യമെടുത്താൽ രണ്ടു വർഷത്തോളമായി കോഹ്ലി സെഞ്ച്വറി നേടിയിട്ടില്ല. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരും വലിയ സ്കോർ കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. സമീപകാലത്തു പലപ്പോഴും യുവതാരങ്ങളണ് ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് രക്ഷിച്ചിട്ടുള്ളത്. റിഷാഭ് പന്ത് ഒരുപാട് റൺസ് നേടിയിരുന്നു. രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരും ബാറ്റിംഗിൽ സംഭാവന ചെയ്തിട്ടുണ്ട്.’

Read Also:- വെറും വയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ: എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

‘വലിയ പരമ്പരകളിൽ പരിചയസമ്പന്നരായ താരങ്ങൾ ടീമിനെ മുന്നിൽ നിന്നു നയിച്ചില്ലെങ്കിൽ അതു ഇന്ത്യയെ കുഴപ്പത്തിലാകും. യുവതാരങ്ങൾ വളരെ നന്നായി പെർഫോം ചെയ്യുന്നുണ്ട്. പക്ഷേ സീനിയർ താരങ്ങൾ അവർക്ക് വഴി കാണിക്കണം. പൂജാര, രഹാനെ, കോഹ്ലി എന്നിവർ മികച്ച സ്കോർ നേടണം. സീനിയർ താരങ്ങൾ സ്ഥിരമായി സമ്മർദത്തിലായാൽ യുവതാരങ്ങളും റൺസെടുക്കാൻ വിഷമിക്കും. ഇതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇപ്പോൾ ഇന്ത്യക്കു സംഭവിക്കുന്നത്’ ഇൻസമാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button