ഷിക്കാഗോ: വിവാഹത്തിന് ക്ഷണിച്ചിട്ട് എത്താതിരുന്നവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് വീട്ടുകാർ. ഷിക്കോഗോയിലാണ് സംഭവം. വിവാഹ ദിവസം ക്ഷണിച്ചവരുടെ എണ്ണത്തിന് അനുസരിച്ചാണ് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. ക്ഷണിച്ച അതിഥികൾ ചടങ്ങിനെത്താതിരുന്നാൽ അത് വീട്ടുകാർക്ക് വലിയ നഷ്ടം തന്നെയാണ്. അത്തരത്തിൽ നഷ്ടമുണ്ടായ ഒരു കുടുംബമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്ഷണിതാക്കൾക്ക് നോട്ടീസ് അയച്ചത്.
ക്ഷണിച്ചവർക്ക് വേണ്ടി മാറ്റിവച്ച സീറ്റുകൾക്ക് വേണ്ടിവന്ന ചെലവ് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വിശദമായി എഴുതി സീറ്റൊന്നിന് എത്ര ചെലവ് വരുമെന്നുകൂടി ചേർത്താണ് കുടുംബം നോട്ടീസ് അയച്ചിരിക്കുന്നത്. സൗകര്യാനുസരണം പണടയ്ക്കാനും കത്തിൽ ആവശ്യപ്പെടുന്നു.
നോട്ടീസ് വീട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരുടെ നടപടി വിചിത്രമാണെങ്കിലും മിക്ക ആളുകളും ഈ നടപടിയോട് യോജിപ്പ് അറിയിച്ചു. ക്ഷണിക്കപ്പെട്ടവർ വരാതിരുന്നാൽ വിവാഹ ദിനത്തിൽ വീട്ടകാർ നേരിടുന്ന നഷ്ടം ചില്ലറയല്ലെന്നും അതിനെതിരായ ഉചിതമായ പ്രതിഷേധമാണിതെന്നുമാണ് ഇത്തരക്കാരുടെ അഭിപ്രായം.
Read Also: ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു, ജയിലാണ് ഭേദം: ജയിലിൽ പോകാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്
Post Your Comments