രാജ്കോട്ട്: ഭാര്യയുമൊത്തുള്ള ജീവിതത്തിൽ നിന്നും രക്ഷനേടാൻ പോലീസ് സ്റ്റേഷന് തീയിട്ട് ഭർത്താവ്. തിങ്കളാഴ്ച്ചയാണ് രാജ്കോട്ടിലെ പൊലീസ് ചൗക്കിക്ക് ഇരുപത്തിമൂന്നുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവ് തീയിട്ടത്. പൊലീസ് സ്റ്റേഷന് തീയിട്ടതിന് യുവാവ് പറഞ്ഞ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ജയിലിൽ പോകാൻ വേണ്ടിയാണ് തീയിട്ടതെന്നാണ് യുവാവ് പറയുന്നത്.
പൊലീസ് സ്റ്റേഷന് തീയിട്ടാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് അറിയാമെന്നും അങ്ങനെയെങ്കിലും തന്നെ ജയിലിൽ കൊണ്ടുപോയി ഇടുമല്ലോയെന്നുമാണ് ഇയാൾ പറയുന്നത്. ഭാര്യയ്ക്കൊപ്പം വീട്ടിൽ കഴിയുന്നതിനേക്കാൾ ഭേദം ജയിൽ ആണെന്നാണ് ദേവ്ജി ചവ്ദ എന്നയാൾ പറഞ്ഞത്. ജയിലിൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമല്ലോയെന്നാണ് യുവാവിന്റെ മോഹം.
Also Read:ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ
രാജ്കോട്ടിലെ ജംനാഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് ചൗകിക്ക് മുന്നിലെത്തിയ ദേവ്ജി പെട്രോൾ ഒഴിച്ച് തീയിട്ടത്. വിവരം അറിഞ്ഞ് പോലീസ് ഓടിയെത്തിയപ്പോഴും യുവാവ് കൈയും കെട്ടി സമീപത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടിട്ടും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി. സംഭവത്തിൽ ദേവ്ജിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments