
ദുബായ്: നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ് വിമാന കമ്പനി. സെപ്തംബർ അഞ്ച് വരെയാണ് നൈജീരിയ വിമാന സർവ്വീസുകൾ നിർത്തലാക്കിയിരിക്കുന്നത്.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നൈജീരിയയിലേക്ക് യാത്ര ചെയ്തവരെ എമിറേറ്റസ് വിമാനത്തിനുള്ളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും കമ്പനി അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിൽ ആശങ്കപ്പെടേണ്ടെന്നും സർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ റീ ബുക്കിംഗിന് ടിക്കറ്റുമായി കമ്പനിയെ സമീപിക്കാമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.
റീ ബുക്കിംഗിന് പകരമായി പുതിയ യാത്രാ പ്ലാനുകൾ ആവിഷ്‌ക്കരിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് എമിറേറ്റ്‌സ് വൃത്തങ്ങൾ വിശദമാക്കി.
Read Also: പരിചയക്കാരനൊപ്പം റൈഡിന് പോയ പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേർന്ന് ബലാത്സംഗം ചെയ്തു
Post Your Comments