Latest NewsIndia

സ്വാതന്ത്ര്യത്തിനായി പോരാടിയ ആദിവാസി സമൂഹത്തെയും അനുസ്മരിക്കണം, അവർക്ക് വേണ്ട പരിഗണന നൽകിയിട്ടില്ല : പ്രധാനമന്ത്രി

സ്വാതന്ത്ര്യപോരാട്ടത്തിനായി ഇന്ത്യയില്‍ ഗോത്ര സമുദായത്തിന്റെ പങ്കും ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയൊരു പങ്കു വഹിച്ചു.

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ പോസ്റ്ററില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയതു വിവാദമായിരിക്കെ സ്വാതന്ത്ര്യസമര ചരിത്രത്തെ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി . പഞ്ചാബിലെ അമൃത്സറിലെ ജാലിയാന്‍ വാലാ ബാഗ് മെമ്മോറിയലിലെ പുതിയ കോംപ്ലക്‌സ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു.

‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച വിപ്ലവകാരികളായ ഭഗത് സിംഗും സര്‍ദാര്‍ ഉദ്ദം സിംഗും അടക്കമുള്ളവര്‍ക്ക് ധൈര്യം നല്‍കിയ മണ്ണാണ് ജാലിയന്‍ വാലാ ബാഗ്. ‘ ഇന്ത്യാ വിഭജനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ‘വിഭജനത്തിന് ശേഷം രാജ്യത്തിന്റെ എല്ലാ മൂലയിലും പ്രത്യേകിച്ചും പഞ്ചാബിലും അവയെല്ലാം കണ്ടു. ആഗസ്റ്റ് 14 വിഭജനത്തിന്റെ ഭീതിദമായ ഓര്‍മ്മകളുടെ ദിനമാണ്. ഇന്ത്യയിലേക്ക് തിരികെ വന്നവര്‍ വേദനയും ദുരിതവും നേരിട്ട ദിവസം.’

‘സ്വാതന്ത്ര്യപോരാട്ടത്തിനായി ഇന്ത്യയില്‍ ഗോത്ര സമുദായത്തിന്റെ പങ്കും ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയൊരു പങ്കു വഹിച്ചു. എന്നാല്‍ അവരുടെ ബലിദാനം ചരിത്ര പുസ്തകത്തില്‍ വേണ്ടപോലെ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ആദിവാസി സ്വാതന്ത്ര്യ സമരസേനാനികള്‍ക്കായുള്ള ഒരു മ്യൂസിയത്തിന്റെ ജോലി പുരോഗമിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

ആസാദീ കെ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതിനെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും രംഗത്തിയിരുന്നു.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവായ സംഭവത്തിന് യുകെയില്‍ പ്രതികാരം ചെയ്ത ഷഹീദ് ഉദ്ദം സിംഗിന്റെ സ്വകാര്യ ഡയറിയും ജനറല്‍ ഡയറെ കൊല്ലാന്‍ ഉപയോഗിച്ച പിസ്റ്റളും സ്വകാര്യ സ്വത്തുകളും തിരിച്ചു കൊണ്ടുവരാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അഭ്യർത്ഥിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button