KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വീടുനിർമ്മാണത്തിനായി 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

സംസ്ഥാനത്ത് 11,011 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു നിഗമനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭവനരഹിതർക്കായി പതിനായിരത്തിൽപരം വീടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന –ലൈഫ് പദ്ധതിയുടെ ഭാഗമായി 10,653 വീടുകളാണ് നിർമ്മിക്കുന്നത് ഇതിനായി 426.12 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര ഭവനനഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകാരം നൽകിയിട്ടുള്ളത്.

84 നഗരസഭകളിൽ നിന്ന് ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇതോടൊപ്പം നിശ്ചിത തുക ചെലവിട്ട് സംയുക്തമായി ഭവനനിർമാണം ഭവനവിപുലീകരണം എന്നിവയ്ക്കായുള്ള പദ്ധതി രൂപരേഖകൾ കൂടി ഉൾപ്പെടുത്തി ആകെ 455.89 കോടിയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 11,011 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു നിഗമനം. കേരളത്തിൽ പദ്ധതിയുടെ നോഡൽ ഏജൻസിയായി കുടുംബശ്രീയാണു ചുമതല വഹിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button