COVID 19MalappuramKozhikodeKeralaNattuvarthaNews

മഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മ​ഞ്ചേ​രി: കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റി​ല്‍ തമിഴ്നാട് സ്വദേശിയായ പ്ര​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​ൻപത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ജ​യി​ലി​ല്‍ നി​ന്നെ​ത്തി​ച്ച ത​മി​ഴ്നാ​ട് ഇ​ട​യ​കു​ളം അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​തീ​ഷാ​ണ്​ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read:18 കാരനെ കുടുക്കിയ പീഡനക്കേസ് വഴിത്തിരിവിൽ: ജയിലിലായ യുവാവിന് രക്ഷയായത് ഡി.എൻ.എ റിപ്പോർട്ട്

മ​ഞ്ചേ​രി കോ​ഴി​ക്കോ​ട് റോ​ഡി​ലെ ഒരു സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാണ് രോഗികളായ തടവുകാരെ താമസിപ്പിക്കുന്നത്. ഇതിനിടയിലാണ് മൂ​ന്ന് പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന മു​റി​യി​ല്‍ ഇ​യാ​ള്‍ ക​ഴു​ത്തി​ല്‍ മു​റി​വേ​ല്‍​പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ ബഹളം കേട്ടാണ് പോലീസ് വാതിൽ പൊളിച്ചു അകത്ത് കയറിയത്. ശേഷം പ്രതിയെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു.

പ്രതിയുടെ പേരിൽ തി​രൂ​ര്‍ പൊ​ലീ​സ് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ഒരു കേസ് നിലവിലുണ്ട്. ഇതേ കേസിലെ തന്നെ കൂ​ട്ടു​പ്ര​തി​യാ​യ ഇയാളുടെ ഭാ​ര്യ പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ്. പാ​ല​ക്കാ​ട് ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ ഇ​യാ​ളെ മ​ഞ്ചേ​രി​യി​ലെ സെന്‍റ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button