ThiruvananthapuramErnakulamKozhikodeKeralaLatest NewsNewsIndia

സ്വർണ്ണക്കടത്ത്: ആദ്യ പത്തിൽ കേരളത്തിലെ 3 വിമാനത്താവളങ്ങള്‍

അഞ്ചു വര്‍ഷം കൊണ്ട് കടത്തിയത് 11,144 കിലോ സ്വർണ്ണം

കരിപ്പൂർ: ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വർണ്ണം ഏറ്റവും കൂടുതല്‍ പിടികൂടുന്നതിൽ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉൾപ്പെട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്ന് വിമാനത്താവളങ്ങളും കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തലിൽ ഉൾപ്പെട്ടിട്ടുണ്ട്. 2020 ജൂണിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ കണക്കുകളാണ് ധനമന്ത്രാലയം വിലയിരുത്തിയത്.

ഇന്ത്യയിലുള്ള 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മുംബയ്, ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളാണ് സ്വര്‍ണക്കടത്തില്‍ മുന്നില്‍. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ നാലും അഞ്ചും സ്ഥാനത്താണ്. തിരുവനന്തപുരത്തിനൊപ്പം ബംഗളൂരു, കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, വിമാനത്താവളങ്ങളും ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അഞ്ചു വര്‍ഷം കൊണ്ട് കടത്തിയത് 11,144 കിലോ സ്വർണ്ണം

2015 – 16 ല്‍ 2452 കിലോ, 2016-17ല്‍ 921 കിലോ, 2017-18 ല്‍ 1996 കിലോ, 2018-19 ല്‍ 2946 കിലോ, 2019-20 ല്‍ 2829 കിലോ, 2020 ഏപ്രില്‍ – ജൂണ്‍ 123 കിലോ, ആകെ മൂല്യം 31,228 കോടി രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button