COVID 19Latest NewsKerala

വാക്സിൻ ചലഞ്ചെന്ന പേരിൽ 800 കോടി, പോലീസുകാരെ കൊണ്ട് പെറ്റി ചലഞ്ച് വഴി കോടികൾ: കോവിഡ് തോറ്റില്ല കേരളം തോറ്റു- എസ് സുരേഷ്

ഒരു കോവിഡ് രോഗിയെ കണ്ടാൽ സമ്പർക്കത്തിലുള്ള 30 പേരെ പരിശോധിക്കണം- കേരളത്തിൽ പരിശോധന 2 ൽ താഴെ.

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം അമ്പേ പരാജയമാണെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പിണറായിയും കോവിഡും ചേർന്ന് കേരളത്തെ തോല്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:
പിണറായിയും കോവിഡും ചേർന്ന് കേരളത്തെ തോൽപ്പിക്കുന്നു….
കേരളത്തിന് എന്തിന്റെ കുറവാ……
ഒരു നൂറ്റാണ്ടിന്റെ ആരോഗ്യ രംഗത്തെ മേൻമ..
ശക്തമായ അടിസ്ഥാന ആരോഗ്യ സംവിധാനം…
ആരോഗ്യ ഇൻഡക്സിൽ വികസിതരാജ്യങ്ങൾക്ക് സമം.
ഒരു നൂറ്റാണ്ടു മുൻപേ വാക്സിനേഷൻ നടത്തിയ തിരുവിതാംകൂർ രാജഗരിമ.

ആവശ്യത്തിന് പണം….

* കേന്ദ്ര ദുരിതാശ്വാസ ഫണ്ട് 7000 കോടിയോളം ലഭിച്ചു.. ബാക്കിയുണ്ട്.
* വാക്സിൻ ചലഞ്ചെന്ന പേരിൽ 800 കോടി…
* പോലീസുകാരെ കൊണ്ട് നടപ്പാക്കിയ പെറ്റി ചലഞ്ച് വഴി കോടികൾ
* കേന്ദ്ര ആരോഗ്യ മന്ത്രി 250 കോടി അനുവദിച്ചു.
സംസ്ഥാന സർക്കാരിന് പണച്ചിലവ് ഇല്ല……
* വാക്സിൻ കേന്ദ്ര സർക്കാർ
* വെന്റിലേറ്ററുകൾ കേന്ദ്രം
* കോവിഡ് ആശുപത്രികൾ കേന്ദ്രസഹായം
* ഓക്സിജൻ പ്ലാന്റ് കേന്ദ്രം
*DCC കൾക്ക് കേന്ദ്രസഹായം

എന്നിട്ടും എന്തേ കേരളം ഇങ്ങനെ ?

* കേരളംTPR 20%- ഇന്ത്യ 1.7%
* കേരളം ഒരു ലക്ഷം പേരിൽ 90 പേർക്ക് രോഗം – ഇന്ത്യ 2 പേർക്ക്.
* TPR 10% നു മുകളിലുള്ള ഇന്ത്യയിലെ 41 ജില്ലകളിൽ കേരളത്തിന്റെ 14 ജില്ലയും.
* ഒരു കോവിഡ് രോഗിയെ കണ്ടാൽ സമ്പർക്കത്തിലുള്ള 30 പേരെ പരിശോധിക്കണം- കേരളത്തിൽ പരിശോധന 2 ൽ താഴെ.
* ഇന്ത്യയിലെ 2.5% ത്തോളം ജനസംഖ്യയുള്ള കേരളത്തിൽ 60% കോവിഡ് രോഗികൾ !
* മറ്റു സംസ്ഥാനങ്ങളിൽ 100% RT – PCR ടെസ്റ്റ് – കേരളം 25% മാത്രം!
* ആഴ്ചയിലെ പോസിറ്റിവിറ്റി ഇന്ത്യ 2.0 2%, കേരളം18%!
* റിക്കവറി റേറ്റ് ഇന്ത്യ 97.8%, കേരളം 63%!

*ഇൻസ്റ്റിറ്റ്യൂഷണൽ കോറൻന്റൈൻ അവസാനിപ്പിച്ച് ഹോം കോറൻന്റെയിൻ!
* RRT പൂട്ടി…!
*CFLTC പൂട്ടി….!
*DCC ഫലമില്ല….
* സർക്കാർ ആശുപത്രിയിൽ ഇനി കോവിഡ് രോഗിയെ കഴുത്തറുക്കുന്ന പണപ്പിരിവ്
* കോവിഡ് മരണം – മറച്ചുവക്കുന്നു.
* കോവിസ് രോഗിയെ ബലാത്സംഗം ചെയ്യുന്നു
* കോവിഡ് രോഗി പുഴുവരിച്ചു മരിച്ചു.
*കോവിഡ് രോഗിയുടെ ശവശരീരം മാറ്റി ദഹിപ്പിച്ചു…

വാക്സിൽ സ്‌ലോട്ട് അനുവദിക്കുന്നില്ല.

* ഡോകടർമാർ ഉൾപ്പെടെയുള്ള മുന്നണി പോരാളികൾക്ക് 85% മാത്രം വാക്സിൻ- കേരളം പുറകിൽ
* പക്ഷേ ഡിവൈഎഫ്ഐ ക്കാർക്ക് 90% കിട്ടിയിട്ടുണ്ടാകും
* വാക്സിൻ എടുത്ത ഒരു ലക്ഷത്തോളം പേർക്ക് വീണ്ടും കേരളത്തിൽ കോവിഡ്!
ആഗോള നാണക്കേട്…
കോവിഡ് മാഹാമാരിയും…
പിണറായി സർക്കാരും…
കേരളീയർക്ക് ദുരന്തം..

shortlink

Related Articles

Post Your Comments

Related Articles


Back to top button