കൊച്ചി: സിനിമ നിര്‍മാതാവും, പാചക വിദഗ്ദ്ധനുമായ നൗഷാദ് ഇന്നലെയാണ് അന്തരിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഷീബയുടെ മരണം. ഉമ്മയ്ക്ക് പിന്നാലെ ഉപ്പയും പോയതോടെ ഏക മകള്‍ നഷ്‌വ തനിച്ചായി.
Read Also: അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല: 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്
പതിമൂന്നുകാരിയായ നഷ്‌വയെ കുറിച്ചോര്‍ക്കുമ്പോള്‍ നൗഷാദിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ദു:ഖം ഇരട്ടിയാകുകയാണ്. ഉമ്മയുടെ മരണം ഏല്‍പിച്ച മാനസിക ആഘാതത്തില്‍ മുക്തയായിവരുന്നേ ഉണ്ടായിരുന്നുള്ളു അവള്‍. ഉപ്പ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഉപ്പയ്ക്ക് അന്ത്യചുംബനം നല്‍കു നഷ്‌വ വാവിട്ട് കരയുന്ന ദൃശ്യങ്ങള്‍ ഏവരെയും നൊമ്പരപ്പെടുത്തുകയാണ്.’ഉപ്പയുടെ കബറില്‍ പോകണം’ എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയാണ് അവള്‍, ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും…
Post Your Comments