MalappuramLatest NewsKeralaNews

ഓൺലൈൻ പഠന സൗകര്യങ്ങളില്ല, വിദ്യാർത്ഥിനിക്ക് മൊബൈല്‍ ഫോണുമായെത്തി സുരേഷ് ഗോപി‍: വീടു പണി പൂര്‍ത്തിയാക്കുമെന്നും വാഗ്ദാനം

സുരേഷ്‌ഗോപി നേരിട്ടെത്തി മൊബൈൽ ഫോൺ സമ്മാനിക്കുമെന്ന് അരുന്ധതി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല

മലപ്പുറം: മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ ചെട്ടിയാര്‍മാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനി അരുന്ധതിക്കാണ് സൂപ്പർ താരം സുരേഷ്‌ഗോപി നേരിട്ടെത്തി മൊബൈൽ ഫോൺ സമ്മാനിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലെന്ന് അരുന്ധതി സുരേഷ്‌ഗോപി എംപിയെ ഫോണില്‍ വിളിച്ചറിയിച്ച്‌ അറിയിച്ചത്.

എല്ലാത്തിനും വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച്‌ അദ്ദേഹം ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സുരേഷ്‌ഗോപി നേരിട്ടെത്തി മൊബൈൽ ഫോൺ സമ്മാനിക്കുമെന്ന് അരുന്ധതി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണുമായി അരുന്ധതിയെ കാണാന്‍ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു. അരുന്ധതിയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കാമെന്നും അദ്ദേഹം ഉറപ്പുനല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button