Latest NewsNewsIndia

കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

പരിശോധനയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യസെക്രട്ടറിക്കും കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി ഗാന്ധിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗുജറാത്ത്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധിക്കുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളില്‍ കൂടുതലും കേരളത്തില്‍ നിന്നായ സാഹചര്യത്തിലാണ് നടപടി.

Read Also: ഉമ്മ മരിച്ചത് രണ്ട് ആഴ്ച മുൻപ്, ഉപ്പ തിരിച്ചുവരാൻ ഉള്ളുരുകി പ്രാർത്ഥിച്ചത് വെറുതെയായി: തനിച്ചായി 13കാരിയായ മകൾ

പരിശോധനയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യസെക്രട്ടറിക്കും കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി ഗാന്ധിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുവരെ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് ആഭ്യന്തരയാത്രക്കാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button