തൊടുപുഴ: ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പട്ടികജാതിയിൽ നിന്ന് മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം നൽകുന്നതാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 158ാമത് അയ്യങ്കാളി ജന്മജയന്തി ആഘോഷം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സവർണ മേധാവിത്വത്തിന്റെ ചൂഷണത്തിൽ മനംമടുത്ത് വലിയതോതിൽ ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും ദലിത് ക്രൈസ്തവരുടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Post Your Comments