ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

എന്തു പറ്റി, ആറ് മണിക്ക് കാണാറേയില്ലല്ലോ: മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: കോവിഡ് കേസുകൾ അധികരിച്ചതോടെ മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തെ വിമർശിച്ചും ട്രോളിയും സോഷ്യൽ മീഡിയ. കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചകളെ ചൂണ്ടിക്കാട്ടിയാണ് പലരും വിമർശന കമ്മന്റുകളുമായി വരുന്നത്. പി ആർ വർക്കിൽ കേരളം നമ്പർ വൺ ആയി കുതിച്ചുകൊണ്ടിരിക്കുന്നു.
കോറോണയിലും. എന്നൊക്കെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റുകൾക്ക് കമന്റുകൾ വരുന്നത്.

Also Read:തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നുപോലും കോണ്‍ഗ്രസ് പാഠം പഠിച്ചതായി തോന്നുന്നില്ല : ഷിബു ബേബി ജോണ്‍

എന്തു പറ്റി, ആറ് മണിക്ക് കാണാറേയില്ലല്ലോ എന്നാണ് മറ്റൊരു ശ്രദ്ധേയമായ കമന്റ്. കോവിഡ് വ്യാപനം തീവ്രമായതോടെ ആരോഗ്യമന്ത്രിയാണ് ഇപ്പോൾ കോവിഡ് കണക്കുകൾ പുറത്തുവിടാൻ മാധ്യമങ്ങളെ അഭിമുഖീകരിക്കാറുള്ളത്. രണ്ടാം പിണറായി സർക്കാരിന്റെ നൂറാം ദിവസമായ ഇന്നലെ പോലും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നില്ല. ഒരു എഫ് ബി പോസ്റ്റിൽ മാത്രമാണ് നൂറാം ദിവസം ആഘോഷിച്ചത്.

അതേസമയം, എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സൈബർ സഖാക്കളും രംഗത്തുണ്ട്. ‘ഇത്ര നാൾ 6 മണി തള്ള് എന്ന് മുറവിളി കൂട്ടിയ നിങ്ങൾ തന്നെ ഇത് പറയണം. ഒരു മാതിരി ഡബിൾ ഫാദർ റോൾ കാണിക്കല്ലേ’ എന്നാണ് സഖാക്കൾ പറയുന്നത്. എന്നാൽ ഇന്നോ നാളെയോ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button