
ഭോപ്പാല്‍ : സംശയ രോഗത്തെ തുടർന്ന് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്ത് യുവാവ്. മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിലാണ് സംഭവം നടന്നത്.
യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരേ കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും കമ്മീഷണർ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ ക്രൂരതക്കിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also : സര്‍ക്കാര്‍ നൽകിയ വാഹനങ്ങളും, ആയുധങ്ങളും ഒരാഴ്ചയ്‌ക്കുള്ളില്‍ തിരികെ നല്‍കണം : ഉത്തരവിട്ട് താലിബാന്‍
എന്നാല്‍, ഭര്‍ത്താവിനെതിരെ കടുത്ത നടപടികളൊന്നുമെടുക്കരുതെന്നും ശിക്ഷിക്കരുതെന്നും യുവതി പോലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നല്‍കി വിട്ടാല്‍ മതിയെന്നാണ് യുവതിയുടെ അപേക്ഷയെന്ന് പൊലീസ് വക്താവ് അറിയിച്ചു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments