ചര്‍മ്മ സംരക്ഷണത്തിനായി പലവഴികളും നോക്കുന്നവരാണല്ലോ നമ്മളില്‍ പലരും. എന്നാല്‍ അടുക്കളയിലുളള പലതും സൗന്ദര്യം വർധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അത്തരത്തിലൊന്നാണ് ഉപ്പ്.
ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പ്. കടലുപ്പാണ് ഇതിന് സഹായിക്കുന്നത്. കടലുപ്പ് എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം
ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ഉപ്പ്. ഉപ്പ് കൊണ്ടുള്ള സ്‌ക്രബ്ബിംഗ് പ്രക്രിയ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ മികച്ച രീതിയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
Read Also : ഭക്ഷണം വിളമ്പിയത് കൂടി: വാര്‍ഡന് തടവുകാരുടെ മര്‍ദനം
ഇതിനായി രണ്ട് ടീസ്പൂണ്‍ തേനിലേക്ക് അര ടീസ്പൂൺ കടലുപ്പ് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 2-3 മിനിറ്റ് വരെ സ്ക്രബ് ചെയ്യാം. തുടർന്ന് ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് മാസ്ക് നീക്കം ചെയ്യാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക് ഹെഡ്‌സ് മാറാന്‍ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഉപ്പും വെളിച്ചെണ്ണയും. ഇതിനായി ഒരു ടീസ്പൂണ്‍ ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഇത് ഏറേ നല്ലതാണ്.
Post Your Comments