UAELatest NewsNewsInternationalGulf

അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സെപ്റ്റംബർ അഞ്ച് മുതൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

അബുദാബി: എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനൊരുങ്ങുന്നു. സെപ്റ്റംബർ അഞ്ച് മുതലാണ് സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത്. വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതും അല്ലാത്തതുമായ എല്ലാ ജീവനക്കാരും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിച്ചിരിക്കണമെന്നാണ് നിർദ്ദേശം. വാക്സിൻ എടുക്കാത്തവർ ഓരോ ഏഴുദിവസം കൂടുമ്പോഴും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കാണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ‘ഇതൊരിക്കലും സംഭവിക്കരുതായിരുന്നു, ഞാനായിരുന്നു പ്രസിഡന്‍റെങ്കില്‍ കാബൂളിൽ ഇങ്ങനൊന്ന് നടക്കില്ലായിരുന്നു’ -ട്രംപ്

കോവിഡ് പരിശോധന നടത്താത്തവരെ ജോലിചെയ്യാൻ അനുവദിക്കില്ല. ഇതിനോടൊപ്പം അവരുടെ വാർഷിക അവധി കുറയ്ക്കുകയോ പ്രതിമാസശമ്പളം കുറയ്ക്കുകയോ ചെയ്യുന്നതായിരിക്കും. വാക്‌സിൻ എടുത്ത സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്‌സിൻ എടുക്കാത്ത സന്ദർശകർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനാഫലം കാണിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

അബുദാബിയിലെ ഷോപ്പിങ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, കായികകേന്ദ്രങ്ങൾ, ആരോഗ്യ ക്ലബ്ബുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാത്തവർക്ക് പവേശനം ഉണ്ടായിരിക്കില്ല.

Read Also: 20,000 പേരുടെ ജീവനെടുത്ത് കോവിഡില്‍ ഒന്നാമതെത്തിച്ചതാണ് ഭരണനേട്ടം: പിണറായി സർക്കാരിനെതിരെ കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button