കൊച്ചി: വാരിയംകുന്നൻ ഉൾപ്പെടയുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ചാനലിന്റെ അഭിപ്രായ സർവ്വേയെ പൊളിച്ചടുക്കി ശങ്കു ടി ദാസ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്‌ലിയാർ ഉൾപ്പെടെയുള്ള 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്ത തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്ന് 24 ന്യൂസ് നെറ്റ് നടത്തിയ പൊതുജനാഭിപ്രായ സർവ്വേയ്ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.
ആദ്യ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ യോജിക്കുന്നവരുടെ എണ്ണം – 59.83% യോജിക്കുന്നില്ല എന്നുള്ളവരുടെ എണ്ണം – 40.17% ആയിരുന്നു. ആറ് മണിക്കൂറുകൾക്ക് ശേഷം യോജിക്കുന്നവർ – 82.43% ആയും യോജിക്കാത്തവർ – 17.57% ആയും മാറി. എന്നാൽ എട്ടുമണിക്കൂറിന് ശേഷം അഭിപ്രായ സർവ്വേ നടത്തിയ വെബ് പേജ് തന്നെ കാണാനുണ്ടായിരുന്നില്ല എന്ന് ശംങ്കു ടി ദാസ് തെളിവ് സഹിതം വ്യക്തമാകുന്നു.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഭക്ഷണം വിളമ്പിയത് കൂടി: വാര്‍ഡന് തടവുകാരുടെ മര്‍ദനം
ഇന്നലെ 24 ന്യൂസ് നെറ്റ് നടത്തിയ പൊതുജനാഭിപ്രായ സർവ്വേ.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്‌ലിയാർ ഉൾപ്പെടെയുള്ള 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്ത തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
ഒരു മണിക്കൂർ:
യോജിക്കുന്നു – 59.83%
യോജിക്കുന്നില്ല – 40.17%
രണ്ട് മണിക്കൂർ:
യോജിക്കുന്നു – 60.83%
യോജിക്കുന്നില്ല – 39.17
നാല് മണിക്കൂർ:
യോജിക്കുന്നു – 74.21%
യോജിക്കുന്നില്ല -25.79%
ആറ് മണിക്കൂർ:
യോജിക്കുന്നു – 82.43%
യോജിക്കുന്നില്ല – 17.57%
എട്ട് മണിക്കൂർ:
This page isn’t working
Post Your Comments