കൊച്ചി : കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതായി കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബ്. കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധനയ്‌ക്കെത്തിയത്. ഇത് പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും കമ്പനി പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റെക്സിലെ പരിശോധനകൾ വിവാദമായതിന് പിന്നാലെ വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നൽ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ‍്വാക്കാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല: ശിൽപ്പ ഷെട്ടി
തുടര്‍ച്ചയായ സര്‍ക്കാര്‍ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്നാണ് കിറ്റക്സിന്‍റെ പരാതി. പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയാണ് എന്നായിരുന്നു കിറ്റെക്സിന്‍റെ പ്രതികരണം.
Post Your Comments