KeralaNattuvarthaLatest NewsNewsIndia

സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവില്‍ നല്‍കുമെന്ന് മന്ത്രി ജി ആർ അനിൽ

ആലപ്പുഴ: സംസ്ഥാനത്തെ പ്രമേഹ ചികിത്സയ്ക്ക് വേണ്ട ഇൻസുലിൻ സെപ്റ്റംബര്‍ ഒന്നു മുതല്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ദീർഘനാളായിട്ടുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ സഫലമാകുന്നത്. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇന്‍സുലിന്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

Also Read:നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട ഭാരതത്തിന്റെ ദേവിശക്തി ഓപ്പറേഷൻ

സംസ്ഥാനത്ത് പ്രമേഹ ചികിത്സയ്ക്ക് സാധാരണക്കാര്‍ക്ക് വലിയ ചിലവാണ് അനുഭവപ്പെടാറുള്ളത്. കോവിഡ് പ്രതിസന്ധിയില്‍ മരുന്നിന് പണം കണ്ടെത്താന്‍ നിരവധിപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിലകുറച്ച്‌ വില്‍ക്കാന്‍ സപ്ലൈകോ തീരുമാനിച്ചത്.

അതേസമയം, കോവിഡ് പ്രമേഹ രോഗികളെ കാര്യമായി ബാധിക്കുമെന്നിരിക്കെ, ഈ വിലക്കുറവ് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button