COVID 19Latest NewsKeralaNattuvarthaNewsIndiaInternational

‘കേരളം മികച്ച മാതൃക’: കേസുകൾ കൂടുമ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ സഹായവുമായി ചൈന ?

ദിനംപ്രതി 30000 കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും 'കേരളം മികച്ച മാതൃക'യെന്ന് റോയിട്ടേഴ്‌സ്: പിണറായി സർക്കാരിനെ 'വെളുപ്പിക്കാൻ' പണം മുടക്കിയത് ചൈനയുടെ ഭീമൻ കമ്പനി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ താളം തെറ്റിയിരിക്കുകയാണ്‌. പ്രതിരോധം പാളിയ സാഹചര്യത്തിലും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുമ്പോൾ തന്നെയാണ് റോയിട്ടേഴ്സ് അതിന്റെ വെബ്‌സൈറ്റിൽ ‘കേരളം- മികച്ച മാതൃക’ എന്ന് ലേഖനമെഴുതുന്നതും.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് നേതാക്കൾ ആരോപിക്കുകയും ഇത് സാധൂകരിക്കുന്ന കോവിഡ് റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്തു. ദിനംപ്രതി 30000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഫലപ്രദമായി കൈകാര്യം ചെയ്തതിന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ട്, റോയിട്ടേഴ്സ് അതിന്റെ വെബ്‌സൈറ്റിൽ, ‘ഇന്ത്യയ്ക്കും മോദിയുടെ സർക്കാരിനുമുള്ള കേരളത്തിന്റെ കോവിഡ് -19 പാഠങ്ങൾ’ എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

Also Read:ശരീരഭാരം കുറയ്ക്കാന്‍ സ്മൂത്തികൾ കുടിക്കുക: എന്താണ് സ്മൂത്തി, എങ്ങനെ തയ്യാറാക്കാം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനീസ് ടെക് ഭീമനായ ഹുവായ് ആണ് റോയിട്ടേഴ്സ് ലേഖകൻ കൃഷ്ണ എൻ ദാസ് എഴുതിയ ലേഖനം സ്പോൺസർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ടെലികോം ഭീമനായ ഹുവായ് ആണ് നിലവിൽ സംസ്ഥാന സർക്കാരിനെ വെളുപ്പിക്കാനുള്ള എല്ലാ കരാറും ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിമർശനം. ചൈനീസ് കമ്പനി പണമടച്ച് പ്രചാരണത്തിലെത്തിയ ലേഖനത്തിൽ, കോവിഡ് -19 നെ കൈകാര്യം ചെയ്യുന്നതിൽ കേരളം ഒരു മാതൃകയാണെന്നും രാജ്യത്തിന് നിർണായകമായ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.

ദേശീയ, സംസ്ഥാന ഡാറ്റയുടെ സ്വന്തം വിശകലനവും കേരള ആരോഗ്യ അധികാരികളുമായുള്ള അഭിമുഖങ്ങളും തങ്ങൾ നടത്തിയതായി റോയിട്ടേഴ്സ് അതിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. കോവിഡിനെ നേരിടാൻ സംസ്ഥാനം നിയന്ത്രണ നടപടികൾ നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ കേസുകൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും, രോഗം നന്നായി കൈകാര്യം ചെയ്യാനും മരണനിരക്ക് നിയന്ത്രിതമായി കുറയ്ക്കാനും സഹായിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, നിർദ്ദിഷ്ട ആർടി-പിസിആർ ടെസ്റ്റുകൾക്ക് പകരം ആന്റിജൻ ടെസ്റ്റുകൾ നടത്താനുള്ള കേരളത്തിന്റെ തീരുമാനം കോവിഡ് -19 മൂലമുള്ള മരണങ്ങളെ ചെറുക്കുന്നതിൽ ഫലം നൽകിയതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

Also Read:യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

പ്രതിരോധ തന്ത്രങ്ങളുടെ ഫലമായി ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ മാറ്റാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് സമർത്ഥമായി ഉദ്ധരിക്കുന്നു. വാസ്തവത്തിൽ, ജനസാന്ദ്രത അധികമില്ലാത്ത കേരളമാണ് മാസങ്ങളായി കോവിഡ് പ്രതിസന്ധിയിൽ മുന്നിൽ നിൽക്കുന്നത്. കേരളത്തിന്റെ കെടുകാര്യസ്ഥതയെ പ്രതിരോധിക്കാൻ റോയിട്ടേഴ്സ് ലക്ഷ്യമിടുന്നത് ‘വെള്ളപൂശൽ’ ആണെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button