ശരീരത്തിൽ അനുഭവപ്പെടുന്ന അമിതഭാരം എപ്പോഴും മനുഷ്യനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാൻ അനേകം വഴികളാണ് ഇന്ന് ആളുകൾ പരീക്ഷിക്കുന്നത്. അത്തരത്തിൽ ഒരു മാർഗ്ഗമാണ് സ്മൂത്തികൾ തയ്യാറാക്കി കുടിക്കുക എന്നുള്ളത്. ഇത് ആരോഗ്യത്തിന് നല്ലൊരു ഓപ്ഷനാണ്. പഴങ്ങളോ പച്ചക്കറികളോ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്മൂത്തികള്‍ തയ്യാറാക്കാം. സ്മൂത്തികള്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കത്തുകയും ദീര്‍ഘനേരം വിശപ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ സ്മൂത്തികള്‍ ഉണ്ടാക്കുകയാണെങ്കില്‍, ശരിയായ ചേരുവകള്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും കൊണ്ട് നിര്‍മ്മിച്ച അത്തരമൊരു സ്മൂത്തിയെ നമുക്ക് പരിചയപ്പെടാം.
സ്മൂത്തികള്‍ ഉണ്ടാക്കുമ്പോള്‍ വളരെയധികം ചേരുവകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കുക. ഇത് സ്മൂത്തികളിലെ കലോറി വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ഒരു സ്മൂത്തി ഉണ്ടാക്കുകയാണെങ്കില്‍, വളരെയധികം ഉണങ്ങിയ പഴങ്ങള്‍, വിത്തുകള്‍, വെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
സ്മൂത്തി എങ്ങനെ തയ്യാറാക്കാം:
ഒരു കപ്പ് വൃത്തിയുള്ള ചീര, ഒരു പഴുത്ത വാഴപ്പഴം, ഒരു നാരങ്ങ, ഒരു ആപ്പിള്‍, ഒരു കപ്പ് വെള്ളം എന്നിവ എടുക്കുക. ശേഷം
ഇവയെല്ലാം ഗ്രൈന്‍ഡറില്‍ ഇട്ട് നന്നായി പൊടിക്കുക. ഇത് വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക് കുറച്ച് കൂടുതല്‍ വെള്ളം ചേര്‍ക്കാം. അതിനുശേഷം ഒരു ഗ്ലാസില്‍ എടുത്ത് കഴിക്കുക. പ്രഭാതഭക്ഷണത്തിന് ശേഷം സ്മൂത്തികള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതോടൊപ്പം, ദിവസവും വ്യായാമങ്ങള്‍ ചെയ്യുക.
Post Your Comments