മുംബൈ : യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്- www.unionbankofindia.co.in. സെപ്റ്റംബര്‍ 3 ആണ് അവസാനതീയതി.
തസ്തികകളും യോഗ്യതയും :
സീനിയര്‍ മാനേജര്‍ (റിസ്‌ക്)-60: ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റിസ്‌കില്‍നിന്നുള്ള ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ പി.ആര്‍.ഐ.എം.എ.യില്‍നിന്നുള്ള പ്രൊഫഷണല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ സി.എഫ്.എ./സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്)/ പി.ജി.ഡി.എം. (ഫിനാന്‍സ്). അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ മാസ്റ്റര്‍ ബിരുദം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജര്‍ (റിസ്‌ക്)-60: ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റിസ്‌കില്‍നിന്നുള്ള ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ പി.ആര്‍.ഐ.എം.എ.യില്‍നിന്നുള്ള പ്രൊഫഷണല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ സി.എഫ്.എ./ സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കില്‍ ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്)/ പി.ജി.ഡി.എം. (ഫിനാന്‍സ്). അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ മാസ്റ്റര്‍ ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജര്‍ (സിവില്‍ എന്‍ജിനീയര്‍)-7: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ./ ബി.ടെക്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍ (ആര്‍ക്കിടെക്‌ട്)- 7: ആര്‍ക്കിടെക്ചര്‍ ബിരുദം, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ രജിസ്ട്രേഷന്‍. ഓട്ട് കാഡ് അറിയണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
മാനേജര്‍ (ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍)-2: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍ (പ്രിന്റിങ് ടെക്നോളജിസ്റ്റ്)-1: പ്രിന്റിങ് ടെക്നോളജി ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
മാനേജര്‍ (ഫോറെക്‌സ്)-50: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രേഡ് ഫിനാന്‍സ് എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. ഫോറെക്‌സില്‍ എ.ഐ.ബി.എഫ്. സര്‍ട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)-14: ഐ.സി.എ.ഐ. അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്ന് നേടിയ സി.എ., രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജര്‍ (ടെക്നിക്കല്‍ ഓഫീസര്‍)-26: സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, മെറ്റലര്‍ജി, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ടെക്‌സ്റ്റൈല്‍, കെമിക്കല്‍ എന്നിവയിലൊന്നില്‍ എന്‍ജിനീയറിങ് ബിരുദം/ബി.ഫാര്‍മ.
അസിസ്റ്റന്റ് മാനേജര്‍ (ഫോറെക്‌സ്)-120: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രേഡ് ഫിനാന്‍സ് എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. ഫോറെക്‌സില്‍ എ.ഐ.ബി.എഫ്. സര്‍ട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
Post Your Comments