കുവൈത്ത് സിറ്റി : യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഡിജിസിഎ അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി ആറ് രാജ്യങ്ങളിലേക്ക് വിമാനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് വാർത്തകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ഫ്ലൈറ്റുകളുടെ തീയതി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായി, വിമാനങ്ങൾ പുനരാരംഭിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
നിലവില്‍ പ്രതിദിനം 7500 യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ അനുവദിച്ചിട്ടുളളത്. കൂടുതല്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡിജിസിഎ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments