Latest NewsUAENewsInternationalGulf

കോവിഡ്: ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് യുഎഇ, രോഗമുക്തരായത് 1,570 പേർ

അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകൾ. 1570 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു, രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

714,396 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,98,989 പേർ രോഗമുക്തി നേടി. 2035 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 13,372 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 300,828 സാമ്പിളുകൾ പരിശോധിച്ചതായും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

73.1 മില്യൺ പിസിആർ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.

Read Also: കണ്‍മുന്നില്‍ ആളുകള്‍ പിടഞ്ഞുവീണു, എന്‍റെ കൈകളിൽ കിടന്നാണ് ആ അഞ്ച് വയസ്സുകാരി മരിച്ചത്: സ്ഫോടനത്തെക്കുറിച്ച് ദൃക്സാക്ഷി

shortlink

Related Articles

Post Your Comments

Related Articles


Back to top button