അബുദാബി : യു.എ.യില്‍ പൊതുസ്ഥലത്ത് വെച്ച് മാനഹാനിക്കിരയായ അറബ് വനിതയ്ക്ക് പ്രതിയായ യുവതി 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. അബുദാബി സിവില്‍ കോടതിയാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചത്.
പരാതിക്കാരിയ സ്ത്രീ യുവതിക്കെതിരെ നല്‍കിയ പരാതി ശരിയാണെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു. പൊതുജനമദ്ധ്യത്തില്‍ വെച്ച് അപമാനം നേരിട്ടതിന് യുവതിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയും 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അറബ് വംശജയായ സ്ത്രീ യുവതിക്കെതിരെ അബുദാബി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു കോടതി വിധി.
പൊതുസ്ഥലത്ത് വെച്ച് യുവതി തന്നെ മുഖത്തും തോളിലും അടിച്ച് പരിക്കേല്‍പ്പിച്ചതായും ഇതേ തുടര്‍ന്ന് 20 ദിവസം തനിക്ക് ജോലിക്ക് പോകാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതമാണ് അറബ് വനിത യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
നേരത്തെ അബുദാബി ക്രിമിനല്‍ കോടതി സമാനകേസില്‍ യുവതി കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനാല്‍ 10,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു.
Post Your Comments