Latest NewsKeralaNewsMenLife StylePadavukal

പെങ്ങളുടെ കല്യാണ ദിവസം അച്ഛന്റെ മരണം, അച്ഛന്റെ 40 ന് പെങ്ങളുടെ മരണം: താളം തെറ്റിയ ജീവിതത്തെ തിരികെ പിടിച്ച് ജെനീഷ്

ഇതിനിടയില്‍ അവന്‍ ആര്‍മി ചേര്‍ന്നിരുന്നു അവിടെയും അവനെ ദൈവം തളര്‍ത്തി

പെട്ടെന്നുണ്ടാകുന്ന വേദനകളിൽ നിന്നും കരകയറാൻ പലർക്കും കഴിയാറില്ല. ഉറ്റവരെയും ഉടയവരെയും മരണം തട്ടിയെടുക്കുകയും ജോലി പോലും നഷ്ടമാവുകയും ചെയ്ത പ്രതിസന്ധിയിൽ നിന്നും കരകയറിയ സുഹൃത്തിനെക്കുറിച്ചു ജുബീഷ് കുമാര്‍ പങ്കുവച്ച പോസ്റ്റ് വൈറൽ. സുഹൃത്തായ ജെനീഷിനെ കുറിച്ചാണ് ഹൃദയസ്പർശിയായ കുറിപ്പ് ജുബീഷ് പങ്കുവച്ചത്. ജീവിതം പിടിവിട്ട് പോകുമെന്ന് തോന്നിയ നിമിഷത്തിൽ നിന്നും ജീവിതത്തെ തിരികെ പിടിച്ച ജെനീഷിന്റെ കഥ ജിഎന്‍പിസി എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് പങ്കുവെച്ചത്.

കുറിപ്പ് ഇങ്ങനെ:

ഇതു ജെനീഷ് . ജീവിതത്തില്‍ ഒരുപാടു കഷ്ടപ്പാടുകള്‍ തരണം ചെയ്ത് മുന്നോട്ടുവന്ന ആളാണ് ജെനീഷ് .. അവനൊരു വട്ടപ്പേരുണ്ട് ഞങ്ങളുടെ ഇടയില്‍ .കൊമ്ബന്‍ ജെനി ജീവിതത്തില്‍ അവനെ ദൈവം ഒത്തിരി കരയിപ്പിച്ചുണ്ട് പെങ്ങളുടെ കല്യാണ ദിവസം അച്ചന്റെ മരണം ! അച്ഛന്റെ 40 ന് പെങ്ങളുടെ മരണം, എല്ലാം കൊണ്ടും അവന്‍ ശരിക്കും അവന്റെ ജീവിതം താളം തെറ്റി .

ഇതിനിടയില്‍ അവന്‍ ആര്‍മി ചേര്‍ന്നിരുന്നു അവിടെയും അവനെ ദൈവം തളര്‍ത്തി ട്രൈനിങ്ങിന്റെ ഇടയില്‍ അവന്റേ കണ്ണുകള്‍ക്കെ പരിക്കേല്‍ക്കുകയും പിന്നീട് അവിടുന്നു അവനു തിരിച്ചു വരേണ്ടി വന്നു ആര്‍മിന്ന് .. അതോടു കൂടി സ്‌നേഹിച്ച പെണ്‍കുട്ടിയും ഇട്ടിട്ടുപോയി, പിന്നീട് ജോലി ചെയ്തടൊത്തൊക്കെ അവനെ അവഗണകള്‍ മാത്രമായിരുന്നു കൂലി, പലേടത്തും മാറി മാറി ജോലി ചെയേണ്ടി വന്നു. അങ്ങനെ അവന്‍ കോഴിക്കോട് നിന്നും ദുബായിലേക്കെ എത്തിപ്പെട്ടു.

read also: താലിബാന്‍ വിഷയത്തില്‍ ഇന്ത്യയുടേത് ‘കാത്തിരുന്ന് കാണുക’ എന്ന നയം, അഫ്ഗാനില്‍ സ്ഥിതി അതീവ ഗുരുതരം : എസ്.ജയശങ്കര്‍

അവിടെയും അവന്‍ ചെയ്തതൊന്നും ആരും കാണാതെപോയി ഒരുതരം തരാം താഴ്ത്തലുകള്‍, പക്ഷേ അവന്‍ തളര്‍ന്നില്ല മുന്നോട്ടു പോയി .. എന്ത് ജോലിയും എടുക്കാന്‍ അവന്‍ തയ്യാറായിരുന്നു. അതവനെ ജീവിക്കാന്‍ പഠിപ്പിച്ചു ഇന്നവന്‍ ഒമാനില്‍ ആണ് അന്ന് പട്ടിണി ആയിരുന്ന അവന്‍ ഇന്ന് ഒരു BMW കാര്‍ സ്വന്തമാക്കി.. അത് അവന്റെ ജീവിതത്തിലെ വലിയകാരിമാണ് . അവന്‍ അത് വാങ്ങി എന്നു ആദ്യം പറഞ്ഞത് എന്നോടാണ് അവന്റെ അ സന്തോഷത്തില്‍ നമ്മളും ഒരു ഭാഗമാണെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം. കൊമ്ബന്‍ ജെനി, നീ ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button