Latest NewsKerala

‘ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായിയോ ശൈലജയോ ഉണ്ടായിരുന്നുന്നെങ്കിൽ!’ സിദ്ദിഖിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളന്മാർ

കേരളത്തിൽ കോവിഡ് വളരെയധികം കൂടുതൽ ആയിരുന്നതിനാലാണ് ഈ പരിഹാസം.

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരള മാതൃകയെ പുകഴ്ത്തി ആഗോള തലത്തിൽ തന്നെ പല മാഗസിനിലും വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു. ഇന്ത്യയിലെ ഇടതു മാധ്യമങ്ങളും പ്രമുഖരും പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ കേരളത്തിലെ കലാ സാംസ്‌കാരിക മേഖലകളിലുള്ളവരും കെകെ ശൈലജയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ സിനിമാ സംവിധായകൻ സിദ്ദിഖിന്റെ പഴയ പോസ്റ്റ് ട്രോളന്മാർ കുത്തിപ്പൊക്കിയിരിക്കുകയാണ്. സിദ്ദിഖിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു, ‘ചൈനയിലെ മന്ത്രി സഭയിൽ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ ലോകത്തിനു ഇന്നീ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു’. ഇതാണ് ഇപ്പോൾ ട്രോളന്മാർ എടുത്തു വൈറലാക്കിയിരിക്കുന്നത്. കേരളത്തിൽ കോവിഡ് വളരെയധികം കൂടുതൽ ആയിരുന്നതിനാലാണ് ഈ പരിഹാസം. മറ്റു സംസ്ഥാനങ്ങളിൽ അടച്ചു പൂട്ടൽ ഇല്ലാത്തപ്പോഴും കേരളത്തിൽ വളരെ നിയന്ത്രണാവസ്ഥയാണ് ഉള്ളത്.

എന്നിട്ടും കോവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ വിമർശനം. കേരളത്തില്‍ ഇന്നലെ മാത്രം 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍കോട് 619 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button