COVID 19KeralaNattuvarthaLatest NewsNews

കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു: മനോവിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു

ആലുവ: കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ച വിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് മരിച്ചത്. സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച ഭാര്യയുടെയും നവജാത ശിശുവിന്റെയും വേര്‍പാടില്‍ മനം നൊന്ത് നാട്ടിലെത്തിയ വിഷ്ണു കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Also Read:മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു തല്ലി

നേരം പുലർന്നിട്ടും വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. കോവിഡ് മൂലം അതീവഗുരുതരാവസ്ഥയിലായിരുന്നു ഗാഥ. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥമരിച്ചു.

തുടർന്ന് അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ഇതോടെയാണ് തകര്‍ന്ന മനസോടെ രണ്ടാഴ്ച മുൻപ് വിഷ്ണു നാട്ടിലേക്ക് ത്തിരിക്കുന്നത്. നാട്ടിലെത്തിയ വിഷ്ണു നിരാശനായി കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button