KeralaLatest NewsNews

വീണ്ടും പോലീസിന്റെ ധാർഷ്ട്യം: കരമനയിൽ പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന് പരാതി, പ്രതിഷേധം

വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് മാറ്റുകയാണ് ഒടുവിലുണ്ടായത്. അതേസമയം തങ്ങളല്ല മീൻ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം: ആറ്റിങ്ങലിൽ അൽഫോൺസയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിന് പിന്നാലെ സമാനമായ പരാതിയുമായി കരമനയിലെ മീൻ വിൽപ്പനക്കാരി. കരമന പൊലീസിനെതിരെയാണ് മരിയ പുഷ്പം എന്ന മീൻവിൽപ്പനക്കാരിയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതൽ മീൻ വിൽപ്പന നടത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്. വൈകീട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി

Read Also: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ

ഇതോടെ ഇവരുടെ സ്ഥലമായ വലിയ തുറയിൽ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേർന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയിൽ ഗതാഗതഗ തടസ്സമുണ്ടായി. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് മാറ്റുകയാണ് ഒടുവിലുണ്ടായത്. അതേസമയം തങ്ങളല്ല മീൻ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button