തിരുവനന്തപുരം: കരമനയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. പരാതിക്കാരി തന്നെയാണു മീന്‍ തട്ടിമറിച്ചതെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കി. അതേസമയം, മീൻ തട്ടിക്കളഞ്ഞത് പോലീസാണെന്ന് വലിയതുറ സ്വദേശി മരിയാ പുഷ്പം ആവര്‍ത്തിച്ചു. ഇതോടെ തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
മീന്‍ വില്‍ക്കുന്നതിനിടെ എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ സംഘം തട്ടിമറിച്ച് കളഞ്ഞെന്നായിരുന്നു വലിയതുറ സ്വദേശി മരിയ പുഷ്‌പം ആരോപിച്ചത്. അതേസമയം ശാസ്ത്രീയമായ തെളിവുകള്‍ പുറത്ത് വരുന്നതോടെ പരാതി വഴിത്തിരിവിലായി. ഒന്നാം തെളിവായ ദൃക്‌സാക്ഷി മൊഴിപ്രകാരം പരാതിക്കാരി തന്നെയാണു മീന്‍ തട്ടിമറിച്ചതെന്ന് പോലീസ് പറയുന്നു.
2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല , പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെയെന്ന് എന്‍ടിഎ അധികൃതര്‍
രണ്ടാം തെളിവായ ദൃശ്യങ്ങളിൽ പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങാതെ അകലം പാലിച്ചാണ് മരിയാ പുഷ്പത്തിനോട് സംസാരിക്കുന്നത്. വാഹനത്തിൽ ഇരുന്ന് സംസാരിച്ച ശേഷം മടങ്ങിപ്പോയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ശാസ്ത്രീയമായി തെളിവിനായി പോലീസ് സ്ഥലത്ത് ഫൊറന്‍സിക് പരിശോധനയും നടത്തിയിരുന്നു.
Post Your Comments