Latest NewsNewsIndia

വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി മലയാളികൾ എത്തുന്നു: കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ

കേരളത്തിൽ ശരിയായ നിലയിൽ കോവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ

മംഗലാപുരം : കേരളത്തിൽ നിന്നും വരുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ.

വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. കേരളത്തിൽ ശരിയായ നിലയിൽ കോവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ.

Read Also  :  ‘തെളിവുകൾ തരൂ, സ്പീക്കർ നുണപറഞ്ഞെന്ന് മറ്റുള്ളവർ കരുതിയാൽ നാണക്കേട് നിയമസഭയ്ക്കാണ് ‘: ശ്രീജിത്ത് പണിക്കർ

കേരളത്തിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ കർണാടകയിൽ പോസിറ്റീവാകുന്ന അവസ്ഥയിൽ നിർബന്ധിത ക്വാറൻ്റൈൻ അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശയിൽ പറയുന്നത്. കേരളത്തിൽ നിന്നും എത്തുന്നവർ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സർക്കാർ കേന്ദ്രങ്ങളിൽ തുടരണമെന്നും ശുപാർശയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button