ലീഡ്‌സ്: മൂന്നാം ടെസ്റ്റിൽ ഏതു പ്രധാന താരം കളിച്ചാലും പ്രശ്നമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് ടീമിൽ പ്രമുഖരുടെ അഭാവത്തിൽ പരമ്പര ജയിക്കുന്നതിനുള്ള മികച്ച സമയം ഇതല്ലേ എന്ന്, ഹെഡിങ്ലി ടെസ്റ്റിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് കോഹ്‌ലി നയം വ്യക്തമാക്കിയത്.
‘വിജയിക്കാനുള്ള ശ്രമം എതിരാളികളുടെ കരുത്തിന് അനുസൃതമായാണോ നടത്തുന്നത്? പ്രധാനതാരങ്ങൾ കളിച്ചാലും ഇംഗ്ലണ്ടിനെയല്ല ഏതു ടീമിനെയും കീഴടക്കാൻ ഇന്ത്യയ്ക്ക് കഴിയും. പ്രതിയോഗി ദുർബലരാകുന്നതുവരെ നമ്മൾ കാത്തിരിക്കില്ല’ കോഹ്‌ലി പറഞ്ഞു.
‘കഴിഞ്ഞ കുറേ വർഷങ്ങളായി നന്നായി കളിക്കുന്ന ടീമിനോട് ചോദിക്കേണ്ട ചോദ്യമിതല്ല. പരമ്പര ജയിക്കാൻ നമ്മൾ എതിരാളിയുടെ ശക്തിക്കുറവിനെ ആശ്രയിക്കുന്നുവെന്ന് പറയരുത്. അങ്ങനെയല്ല ഇന്ത്യ കളിക്കുന്നത്. ഈ ടീമിന്റെ സമീപനം അതല്ല’ കോഹ്‌ലി വ്യക്തമാക്കി.
Read Also:-
സ്റ്റുവർട്ട് ബ്രോഡ്, മാർക്ക് വുഡ് എന്നിവരുടെ പരിക്ക് ഇംഗ്ലീഷ് പേസ് നിരയുടെ മൂർച്ച ചോർത്തിയിരുന്നു. ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും ഇംഗ്ലണ്ടിനായി കളിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് നിര ദുർബലമായെന്ന വിലയിരുത്തലുകൾ സജീവമായത്.
Post Your Comments