തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1471 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 501 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1625 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 8379 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 245 കേസുകൾ രജിസ്റ്റർ ചെയ്തു. 30 പേരാണ് അറസ്റ്റിലായത്. 87 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 286 കേസുകൾ രജിസ്റ്റർ ചെയ്യുകയും 64 പേർ അറസ്റ്റിലാകുകയും 73 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 29 കേസുകളും കൊല്ലം സിറ്റിയിൽ 341 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 245, 30, 87
തിരുവനന്തപുരം റൂറൽ – 286, 64, 73
കൊല്ലം സിറ്റി – 341, 21, 148
കൊല്ലം റൂറൽ – 29, 29, 67
പത്തനംതിട്ട – 40, 38, 67
ആലപ്പുഴ – 24, 8, 23
കോട്ടയം – 72, 70, 325
ഇടുക്കി – 45, 9, 8
എറണാകുളം സിറ്റി – 88, 12, 5
എറണാകുളം റൂറൽ – 83, 13, 139
തൃശൂർ സിറ്റി – 6, 6, 6
തൃശൂർ റൂറൽ – 9, 10, 20
പാലക്കാട് – 17, 18, 53
മലപ്പുറം – 43, 39, 185
കോഴിക്കോട് സിറ്റി – 3, 13, 1
കോഴിക്കോട് റൂറൽ – 44, 51, 3
വയനാട് – 26, 0, 39
കണ്ണൂർ സിറ്റി – 40, 40, 138
കണ്ണൂർ റൂറൽ – 1, 1, 171
കാസർഗോഡ് – 29, 29, 67
Post Your Comments