തിരുവനന്തപുരം: മലബാര്‍ കലാപകാരികളാരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നില്ലെന്നും ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കര്‍ എംബി രാജേഷ് ഭാരതജനതയോട് മാപ്പുപറയണമെന്ന് ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ് പികെ കൃഷ്ണദാസ്. ഭീകരന്മാരായ അജ്മല്‍ കസബിനെയും അഫ്സല്‍ ഗുരുവിനെയും യാക്കൂബ്മേമനെയും ഭഗത് സിംഗിനോടുപമിക്കാന്‍ രാജേഷ് തയ്യാറാകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു.
സിപിഎമ്മിന്റെ സൈബര്‍ പോരാളിക്കിതൊക്കെയാകാം പക്ഷേ അദ്ദേഹമിപ്പോള്‍ നിയമസഭാ സ്പീക്കര്‍ ആണെന്നും അതിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്റെ പ്രസ്താവനയിലൂടെ മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ.പി.കേശവമേനോനെയും, കെ.കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവമേനോനെയും തള്ളിപ്പറയുകയാണെന്നും ഇവരുടെയൊക്കെ അഭിപ്രായത്തിനെതിരാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന എന്നും കൃഷ്ണദാസ് പറഞ്ഞു.
‘അഫ്ഗാന്‍ വിദഗ്ദ്ധരെ’ അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന്‍ വക്താവ്
കേരളത്തില്‍ താലിബാനിസത്തെ വളര്‍ത്താന്‍ സഹായിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിലപാടുകളെന്നും കേരളത്തിലെ ഹൈന്ദവരെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് ഇത്തരം നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments