Latest NewsKeralaNattuvarthaNews

‘ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല’: ഷാഫി പറമ്പിൽ

അഭിനവ രാജ്യസ്‌നേഹികള്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന ദേശീയ ആസ്തികളുടെ ലിസ്റ്റ് വായിച്ച്‌ നോക്കുന്നത് നല്ലതാണ്

പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പിൽ എംഎല്‍എ രംഗത്ത്. കോണ്‍ഗ്രസ് എന്തുണ്ടാക്കി എന്ന് നാഴികക്ക് നാല്‍പത് വട്ടം ചോദിക്കുന്ന അഭിനവ രാജ്യസ്‌നേഹികള്‍,മോദി സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന ദേശീയ ആസ്തികളുടെ ലിസ്റ്റ് വായിച്ച്‌ നോക്കുന്നത് നല്ലതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ 7 വര്‍ഷം കൊണ്ട് നോട്ട് നിരോധനവും തല തിരിഞ്ഞ ജി എസ് ടി യും ഉള്‍പ്പടെ ഉണ്ടാക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയെ മറച്ച്‌ വെക്കാന്‍ റോഡും റെയിലും വിമാനത്താവളവും ഉള്‍പ്പടെ 6 ലക്ഷം കോടിയുടെ രാജ്യത്തിന്റെ സ്വത്താണ് സ്വകാര്യ പങ്കാളിത്തത്തിന് വില്‍പ്പനക്ക് വെച്ചിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ലെന്നും ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫി പറമ്പിൽ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങൾ മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശനവുമായി രാഹുല്‍
കോൺഗ്രസ്സ് എന്തുണ്ടാക്കി എന്ന് നാഴികക്ക് നാൽപത് വട്ടം ചോദിക്കുന്ന അഭിനവ രാജ്യസ്നേഹികൾ,മോദി സർക്കാർ ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്ന National Assets ന്റെ ലിസ്റ്റ് ഒന്നെടുത്ത് വെച്ച് വായിച്ച് നോക്കുന്നത് നല്ലതാണ്.
കഴിഞ്ഞ 7 വർഷം കൊണ്ട്‌ (നോട്ട് നിരോധനവും തല തിരിഞ്ഞ ജി എസ് ടി യും ഉൾപ്പടെ) ഉണ്ടാക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയെ മറച്ച് വെക്കാൻ റോഡും റെയിലും വിമാനത്താവളവും ഉൾപ്പടെ 6 ലക്ഷം കോടിയുടെ രാജ്യത്തിന്റെ സ്വത്താണ് സ്വകാര്യ പങ്കാളിത്തത്തിന് വിൽപ്പനക്ക് വെച്ചിരിക്കുന്നത് .
1,60,200 കോടി:Roads
1,52,496 കോടി :Rail
45,200 കോടി: Power transmission lines
39,832 കോടി: Power Generation
24,462 കോടി: Natural Gas Pipelines
22,504 കോടി: Product Pipeline
15,000 കോടി: Urban real estate
35,100 കോടി: Telecom
28,900 കോടി: Warehousing
28,747 കോടി: Mining
20,782 കോടി: Aviation
12,828 കോടി: Ports
11,450 കോടി: Stadiums
ഈ കണക്കുകൾ ഉറക്കെ വിളിച്ച് പറയുന്നുണ്ട്, ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല, ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല. കോൺഗ്രസ്സ് ഇന്ത്യയെ കെട്ടിപ്പടുത്തു ബിജെപി വിറ്റ് തുലക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button