
ലക്നൗ: താടി വയ്ച്ച് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പൊലീസുകാരൻ കോടതിയിൽ നൽകിയ ഹർജി തളളി. ഇത് ഔദ്യോഗിക ഉത്തരവുകളുടെ ലംഘനമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അദ്ദേഹത്തിന് സംരക്ഷണം തേടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസ് കോണ്‍സ്റ്റബിള്‍ മൊഹ്ദ് ഫര്‍മാന്‍ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
പൊലീസുകാര്‍ താടി വയ്ക്കുന്നത് വിലക്കിക്കൊണ്ട് 2020 ഒക്ടോബറിലാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 25 ചൂണ്ടിക്കാട്ടി, താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍സ്റ്റബിള്‍ കോടതിയെ സമീപിക്കുകയായിരുന്നു
read also: സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്
താടി വടിക്കാന്‍ പറഞ്ഞിട്ടും ചെയ്യാത്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്നു മൊഹ്ദ് ഫര്‍മാന്‍. എന്നാൽ താടി പരിപാലിക്കുന്നത് ഹര്‍ജിക്കാരന്റെ മൗലികാവകാശമാണെന്ന ഹര്‍ജി തള്ളി ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ലക്നൗ ബെഞ്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു അച്ചടക്ക സേനയിലെ അംഗം താടി വയ്ക്കുന്നത് ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശരിയായ രീതിയില്‍ യൂണിഫോം ധരിക്കുന്നതിനും കാഴ്ചയില്‍ എങ്ങനെ വേണമെന്നും സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്. ഇതില്‍ ഒരു ഇടപെടലും നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments