KeralaLatest NewsNews

തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാനൊരുങ്ങി സുരേഷ് ഗോപി എംപി

തൃശൂർ : തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാനൊരുങ്ങി സുരേഷ് ഗോപി എംപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു.

Read Also : കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഗോപാലന്‍ അന്തരിച്ചു 

കോർപ്പറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കുമെന്നാണ് സുരേഷ് ഗോപി എംപി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ ഉടൻ ഫണ്ട് അനുവദിക്കാനാണ് തീരുമാനം. എല്ലാ തരത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സമുച്ചയമാണ് എംപി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്.

മത്സ്യ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഏറ്റവും വൃത്തിയോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വ്യാപാര സമുച്ചയമാണ് എംപി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. നാളികേര വികസന ബോർഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ചർച്ചകൾക്കിടെയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം അദ്ദേഹം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button